Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Elephant Attack

കു​ട​കി​ൽ കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ മ​രി​ച്ചു

ഇ​​​രി​​​ട്ടി: കു​​​ട​​​ക് ജി​​​ല്ല​​​യി​​​ലെ പൊ​​​ന്ന​​​മ്പേ​​​ട്ട് താ​​​ലൂ​​​ക്കി​​​ലെ കാ​​​പ്പി എ​​​സ്റ്റേ​​​റ്റി​​​ലു​​​ണ്ടാ​​​യ കാ​​​ട്ടാ​​​ന​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ഭാ​​​ര്യ മ​​​രി​​​ച്ചു.

നാ​​​ഗാ​​​ലാ​​​ൻ​​​ഡ് കേ​​​ഡ​​​റി​​​ലെ 1991 ബാ​​​ച്ച് ഐ​​​പി​​​എ​​​സു​​​കാ​​​ര​​​നാ​​​യ എ. ​​​സു​​​നി​​​ൽ അ​​​ച്ചാ​​​യ​​​യു​​​ടെ ഭാ​​​ര്യ സ​​​ന്ധ്യ അ​​​ച്ചാ​​​യ​​​യാ​​​ണ് (51) മ​​​രി​​​ച്ച​​​ത്. തി​​​ത്തി​​​മ​​​ത്തി​​​ക്ക​​​ടു​​​ത്ത കൊ​​​ണ​​​ന​​​ക്ക​​​ട്ടെ ഗ്രാ​​​മ​​​ത്തി​​​ലെ എ​​​സ്റ്റേ​​​റ്റി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

സ​​​ന്ധ്യ​​​യും മ​​​റ്റു ര​​​ണ്ടു പേ​​​രും എ​​​ത്തി​​​യ​​​പ്പോ​​​ൾ എ​​​സ്റ്റേ​​​റ്റി​​​ന​​​ക​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ന ഇ​​​വ​​​രെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കൂ​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ നി​​​സാ​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടു. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ സ​​​ന്ധ്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​മ​​​ധ്യേ​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്.

Kerala

കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: അട്ടപ്പാടിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

പാലക്കാട്: കടുവ സെൻസസിനിടെ കാണാതായ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് കാട്ടാന ആക്രമണത്തിൽ മരിച്ചു. പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം നടത്തിയ തിരച്ചിലിലാണ് മുള്ളി വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

പുതൂരിൽ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്ന് ദാരുണസംഭവമുണ്ടായത്.

 

Kerala

പു​തു​ക്കാ​ട് ഇ​ഞ്ച​ക്കു​ണ്ട് പ​ന്തു​പാ​റ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി; വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു

തൃ​ശൂ​ർ: പു​തു​ക്കാ​ട് ഇ​ഞ്ച​ക്കു​ണ്ട് പ​ന്തു​പാ​റ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. നാ​ല് ആ​ന​ക​ളാ​ണ് പ​റ​മ്പു​ക​ളി​ല്‍ എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത്. കൊ​ട്ടി​ശേ​രി സ​ണ്ണി​യു​ടെ പ​റ​മ്പി​ലെ 200 ഓ​ളം വാ​ഴ​ക​ളും വി​ള​വെ​ടു​ക്കാ​റാ​യ 500 ഓ​ളം മു​ള​ക് തൈ​ക​ളും റ​ബ​ര്‍ മ​ര​ങ്ങ​ളും ആ​ന​ക​ള്‍ ന​ശി​പ്പി​ച്ചു. മ​ന്ത്രി​ക്കു​ത്ത് ഹ​നീ​ഫ, എ​ട​ത്തി​നാ​ല്‍ മാ​ണി, കൈ​തി​ക്ക​ല്‍ തോ​മ​സ്, നീ​ണ്ടു​ത​ലി​ക്ക​ല്‍ ജ​സ്റ്റി​ല്‍ എ​ന്നി​വ​രു​ടെ പ​റ​മ്പു​ക​ളി​ലും ആ​ന​ക​ള്‍ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു.

പ​റ​മ്പു​ക​ളു​ടെ വേ​ലി​യും ആ​ന​ക​ള്‍ ത​ക​ര്‍​ത്ത നി​ല​യി​ലാ​ണ്. ആ​ന​ക​ള്‍ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ക​ണ്ട ക​ര്‍​ഷ​ക​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​രെ​ത്തി​യാ​ണ് ഇ​വ​യെ കാ​ടു​ക​യ​റ്റി​യ​ത്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച സ​ണ്ണി​യു​ടെ പ​റ​മ്പി​ല്‍ നാ​ലാം ത​വ​ണ​യാ​ണ് ആ​ന​ക​ള്‍ എ​ത്തു​ന്ന​ത്. മു​ന്‍​പ് കൃ​ഷി ന​ശി​പ്പി​ച്ച​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം ഇ​തു​വ​രെ ല​ഭി​ച്ചി​ല്ലെ​ന്നും ക​ര്‍​ഷ​ക​ന്‍ പ​റ​യു​ന്നു.

Latest News

Corehub Up